ബിജെപി അധികാരത്തിലെത്തിയത് ജനങ്ങളുടെ ഇടയില്‍ ധ്രുവീകരണം നടത്തിക്കൊണ്ടല്ല മറിച്ച് ഇന്ത്യയിലെ ജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. ‘ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സ്ഥിരം കളി ഉപയോഗിച്ച് കൊണ്ടല്ല ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്.
ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വേര്‍തിരിക്കാന്‍ ബിജെപി ശ്രമിച്ചിട്ടില്ല. ഇതിനെയെല്ലാം അപ്രസക്തമാക്കി ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിച്ച് കൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു രാം മാധവ്.
‘ രാഷ്ട്രീയത്തില്‍ ജാതിയെ ഒരു മികച്ച ഘടകമായി നമ്മുടെ രാജ്യത്ത് പലരും കണ്ടിരുന്നു. അതില്‍ തെറ്റുണ്ടെന്ന് പറയുന്നില്ല. പക്ഷേ ജാതിപ്പേരിനപ്പുറം ഒരാളുടെ പ്രവര്‍ത്തന മികവിനെ വിലയിരുത്താന്‍ ഇന്ന് ജനങ്ങള്‍ പഠിച്ച് കഴിഞ്ഞിട്ടുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മികച്ച ഒരു സര്‍ക്കാരാണ് കേന്ദ്രത്തില്‍ രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post