ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ വീണ്ടും പദ്ധതി ഇടുന്നെന്ന് ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ് . രഹസ്യാന്വേഷണ വിഭാഗത്തിന്റെ
ന്വേഷണ വിവരം പാക്കിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. അവന്തിപൊരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതി എന്നാണ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്റെ വിവരം കൈമാറിയത്. അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പിന് പിന്നാലെ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി. സ്ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പുല്‍വാമയില്‍ ഫെബ്രുവരി 19 ന് തീവ്രാവദികള്‍ നടത്തിയ മനുഷ്യബോംബാക്രമണത്തില്‍ 49 സിആര്‍പിഎഫ് ജവാന്മാര് വിരമൃത്യുവരിച്ചിരുന്നു . ഈ സംഭവത്തോടെ ഇന്ത്യാ പാക് ബന്ധത്തില്‍ കാര്യമായ അകല്‍ച്ച സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന് ശക്തമായ നടപടി എടുക്കണമെന്ന് ഉറച്ച നിലപാടിലാണ് ഇന്ത്യ .
ഈ സാഹചര്യത്തിലാണ് വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ തയ്യാറെടുക്കുന്നതായി പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
Discussion about this post