ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് പ്രസിദ്ധീകരിച്ചു.
കുറ്റവും പിഴയും
- രേഖകള്‍ കൈവശമില്ലെങ്കില്‍ * : 100 രൂപ
- ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ : 1000 രൂപ
- ഹെല്‍മറ്റ് ഇല്ലെങ്കില്‍ : 100 രൂപ
- വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ : 1000 രൂപ
- സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ : 100 രൂപ
- തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വിവരങ്ങള്‍ നല്കിയാല് : ഒരു മാസം തടവ് അല്ലെങ്കില്‍ 500 രൂപ പിഴ
- ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ : മൂന്ന് മാസം തടവ് അല്ലെങ്കില്‍ 500 രൂപ പിഴ
- അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ : 400 രൂപ പിഴ
- മദ്യപിച്ച് വാഹനമോടിച്ചാല്‍ : ആറുമാസം തടവ് അല്ലെങ്കില്‍ 2000 രൂപ പിഴ
- രജിസ്ട്രേഷന് നടത്താതെ വാഹനമോടിച്ചാല്‍ : 2000 രൂപ അല്ലെങ്കില്‍ 5000 വരെ പിഴ
*ഡ്രൈവറുടെ കൈവശം ഒറിജിനൽ രേഖകൾ പരിശോധന സമയത്ത് ഇല്ലെങ്കില്‍ 15 ദിവസത്തിനകം ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാക്കിയാല്‍ മതിയാകും
Discussion about this post