സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വനിതാ നേതാവ് ബിന്ദുകൃഷ്ണ. നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നതെന്നാണ് ഫേസ്ബുക്ക് ബിന്ദുകൃഷ്ണ ആരോപിച്ചു.
തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാര്‍, എംഎല്‍എ മാര്‍, പാര്‍ട്ടി സെക്രട്ടറി, അവരുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവരെയൊക്കെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്.പീഡനക്കേസ് പ്രതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണെന്നും ബിന്ദുകൃഷ്ണ പറയുന്നു.
വിവാഹ വാഗ്ദാനം നല്കി ബിനോയ് തന്നെ പീഡിപ്പിച്ചെന്ന വ്യക്തമാക്കി ബീഹാര്‍ സ്വദേശിനി നല്കിയ പരാതിയില്‍ മുംബൈ പോലിസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/BindhuKrishnaOfficial/posts/2459353870751695?__xts__[0]=68.ARDn6SmzUrIlx7UYHOgF1VO6070mxGXYiYfvdyuh67pJCLMXbWL1SUOse64viKygEF7V2UqL3xJ2CdlAwy-XER7srzUGL2sD27u2-1c5N3jQb7obp7PMGxNFCr_YrT9XUnmvR5nl9eJsr8g_ehF1AaGNLjgMgbz8ZhgT_WDbNHNKkkYAtuSJyh2sJMwSGisy-7LvmbsLg05SWw6D4sQaWxF_zPK5WFcsgbKYKHhKwXdWu4Sw5PuaRbSvZ8LgSsS4iJ4gXn2N6PnFrL4JJf7kSwuI_GvMmM3qMr8phkOXZBxtmntBKSPdvDiStTrKqmndexrCWv4K04HBjvk7VVpspIgGEg&__tn__=-R
Discussion about this post