തനിക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി. ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരിൽ തനിക്കു മകനില്ലെന്നും ഏപ്രിൽ 12ന് കണ്ണൂർ ഐജിക്കു നൽകിയ പരാതിയിൽ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 34 കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവർ എന്നിവർക്കെതിരെയാണു പരാതി. ഈ വ്യക്തികൾ ചേർന്ന് 2018 ഡിസംബർ 31ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് തനിക്കു കത്തയച്ചെന്നു ബിനോയ് പരാതിയിൽ പറയുന്നു.
യുവതിയുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയ ഡി.ചതോപാധ്യായ ആണ് കത്തെഴുതിയത്.
ഹിന്ദു മാര്യേജ് ആക്ട് പ്രകാ
രം 2009 ഒക്ടോബർ 18ന് യുവതിയെ താൻ വിവാഹം ചെയ്തെന്നാണു കത്തിലെ ആരോപണം. 2010 ജൂലൈ 22ന് ജനിച്ച ആൺകുട്ടിയുടെ അച്ഛനാണെന്നും പറയുന്നു. വിവാഹം സംബന്ധിച്ച സത്യവാങ്മൂലം 2015 ജനുവരി 28ന് മുംബൈയിലെ ഒരു പബ്ലിക് നോട്ടറി മുമ്പാകെ താൻ ഒപ്പിട്ടെന്നും ആരോപിക്കുന്നു. കത്തിൽ ആരോപിക്കുന്ന ദിവസം ഞാൻ ദുബായിലായിരുന്നു. പാസ്പോർട്ട് ഇതിനു തെളിവാണെന്നും ബിനോയ് വിശദീകരിക്കുന്നു.
Discussion about this post