സംസ്കൃതഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ സംസ്കൃതത്തിലും പത്രക്കുറിപ്പുകൾ ഇറക്കും. നിലവിൽ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ ഇറക്കുന്ന പത്രക്കുറിപ്പുകൾക്കു പുറമേയാണിത്.
സംസ്കൃതത്തിലുള്ള ആദ്യ പത്രക്കുറിപ്പ് തിങ്കളാഴ്ച പുറത്തിറക്കി. പുതിയ നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രധാന പ്രസംഗങ്ങളും സർക്കാർ അറിയിപ്പുകളും ഇനിമുതൽ സംസ്കൃതത്തിലും നൽകും.
ഈയിടെ ന്യൂഡൽഹിയിൽ നടന്ന നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗം സംസ്കൃതത്തിലും പുറത്തിറക്കിയിരുന്നു. അതിനു വലിയ സ്വീകാര്യതയും ലഭിച്ചു. ഇതു മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നത് -മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ സംസ്കൃതത്തിലേക്ക് മൊഴിമാറ്റാന്‍ ലഖ്നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാന്‍സ്ക്രിറ്റ് സന്സ്താന് എന്ന സംഘടനയെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
. ഇന്ത്യയുടെ ഡിഎന്‍എയില്‍ അലിഞ്ഞതാണ് സംസ്കൃതമെന്നും എന്നാല്‍ ഇപ്പോഴത് പുരോഹിതരുടെ ജോലിക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. നിലവില്‍ ഉത്തര്‍പ്രദേശില്‍ സംസ്കൃതത്തില്‍ പ്രസിദ്ധീകരിക്കുന്ന ഇരുപത്തിയഞ്ച് പ്രസിദ്ധീകരണങ്ങളുണ്ട്.
Discussion about this post