ഛത്തീസഗഡിലെ ബീജാപൂരില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. മാരിമല്ല സ്വദേശിയായ സന്തോഷ് പൂനത്തെയാണ് വധിച്ചത്. ചൊവ്വാഴ്ച രാത്രി മാരിമല്ലിലെ നിര്‍മ്മാണ സ്ഥലത്ത് നിന്നും കരാറുകാരനായ ഇദ്ദേഹത്തെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ട് പോവുകയായിരുന്നുവെന്ന് നക്സല്‍ വിരുദ്ധ ഓപറേഷന് ഡിഐജി സുദേരാജ് പറഞ്ഞു.
അടുത്തിടെ ഛത്തീസഗഡില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജാപൂര്‍ മണ്ഡലത്തില്‍ നിന്നും സന്തോഷ് മത്സരിച്ചിരുന്നു. പാര്‍ട്ടിയുടെ ബസ്തറിലെ വൈസ് പ്രസിഡന്റുമാണ് .
നക്സല്‍ ബാധിത പ്രദേശമാണ് ബസ്തര്‍. സന്തോഷിനെ കാടിനുള്ളിലേക്ക് കൊണ്ട് പോയാണ് വധിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം ലഭ്യമാക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post