യോഗ സംസ്ഥാനമാകെ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .യോഗ മതപരമായ ചടങ്ങല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ജാതിയും മതവുമില്ലാത്ത ഒന്നാണ് യോഗ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍്ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യോഗ ശരീരത്തിന് ആവശ്യമായ എല്ലാ വ്യായാമവും പ്രദാനം ചെയ്യുന്നു, ജീവിത ശൈലി രോഗങ്ങങ്ങളുടെ ദോഷ ഫലം നാട് അനുഭവിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക മായ ഉന്മേഷം ലഭിക്കുന്നതിനും യോഗ നല്ലതാണ്.യോഗയെ പറ്റി ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു എന്നാല്‍ ജാതി മത ഭേദമന്യേ ആര്‍ക്കും പരിശീലിക്കാവുന്ന ഒന്നാണ് യോഗ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയില്‍ ആണ് പങ്കെടുത്തത്. റാഞ്ചിയ്ക്കു പുറമെ ഡല്‍ഹി , ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തില്‍ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ദില്ലിയില്‍ രാജ്പഥിലാണ് യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടി. ജില്ലാ കേന്ദ്രങ്ങളില്‍ യോഗ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post