മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ കേരളം സഹായിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കേരളം ജലനിരപ്പ് ഉയര്‍ത്തിയാല്‍ മൂന്ന് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു . തമിഴ്നാട് നേരിടുന്ന അതിരൂക്ഷമായ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. കൂടാതെ ഡാമില്‍ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താന്‍ അനുവദിക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.
ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം ആദ്യം തള്ളിയെങ്കിലും ജനങ്ങള്‍ക്കിടയില്‍ എതിര് സ്വരം ഉയര്‍ന്നതോടെ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാല്‍ കേരളം നല്‍കാമെന്ന് പറഞ്ഞ ജലം ഒരു ദിവസത്തേക്ക് പോലും തികയില്ല എന്നാണ് പളനിസ്വാമിയുടെ വാദം. മാത്രമല്ല എല്ലാ ദിവസവും വെള്ളം നല്‍കണമെന്ന് കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ച് കൊണ്ട് കത്ത് അയക്കുമെന്നും പളനിസ്വാമി പറഞ്ഞു.
Discussion about this post