തൃശൂര്‍ അയ്യന്തോളിലെ വ്യവസായ വകുപ്പിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി ഒഴിയാന്‍ വ്യവസായ വകുപ്പി നിര്‍ദ്ദേശം നല്‍കിയിട്ട് മൂന്നുമാസമായി. എന്നാല്‍ അംഗന്‍വാടിയ്ക്കായി പുതിയ സ്ഥലം കിട്ടാത്തതിനാല്‍ ഈ അധ്യയനവര്‍ഷത്തില്‍ പുതിയ കുട്ടികള്‍ എത്തിയില്ല. ഏതു സമയത്തും ഒഴിപ്പിക്കാവുന്ന അവസ്ഥയായതിനാല്‍ അംഗന്‍വാടിയിലേക്ക് വിടാന്‍ രക്ഷിതാക്കള്‍ക്ക് താല്പര്യമില്ലായിരുന്നു.
അംഗന്‍വാടിയുടെ പ്രതിസന്ധി വാര്‍ത്തയിലൂടെ അറിഞ്ഞ എംപി സുരേഷ് ഗോപി അയ്യന്തോളില്‍ എത്തി വിഷയത്തില്‍ ഇടപെട്ടു. അംഗന്‍വാടിയിലെ ജീവനക്കാരുമായി സംസാരിച്ചു. കുട്ടികളേയും നേരില്‍കണ്ടു. രണ്ടു സെന്റ് ഭൂമി കണ്ടെത്താന്‍ കൂടെയുണ്ടായിരുന്ന ബി.ജെ.പി. നേതാക്കളോട് സുരേഷ് ഗോപി പറഞ്ഞു. ഭൂമി കിട്ടിയാല്‍ ഉടനെ എം.പി ഫണ്ടില്‍ നിന്ന് തുകയെടുത്ത് നല്ലൊരു കെട്ടിടം പണിതു തരാമെന്നായിരുന്നു സുരേഷ്ഗോപിയുടെ വാഗ്ദാനം. എന്നാല്‍ കുറച്ചുകൂടി സാവകാശം ഇക്കാര്യത്തില്‍ വേണമെന്ന് മനസ്സിലാക്കിയ എംപി ജില്ലാ കളക്ടര്‍ അനുപമയെ ഫഓണില്‍ വിളിച്ചു സഹായം അഭ്യര്‍ത്ഥിച്ചു .
”കലക്ടര്‍ അംഗന്‍വാടി ഒഴിപ്പിക്കുന്നത് അല്പം കൂടി നീട്ടിവയ്ക്കാന്‍ സഹായിക്കണം. വ്യവസായമന്ത്രിയുമായി ഞാന്‍ സംസാരിച്ചോളാം. തല്ക്കാലം കലക്ടര്‍ അംഗന്‍വാടി ഒഴിപ്പിക്കുന്നത് മരവിപ്പിച്ചാല്‍ പുതിയ കെട്ടിടം പണിയാന്‍ സാവകാശം കിട്ടും..’സുരേഷ് ഗോപി കളക്ടറോട് ആവശ്യപ്പെട്ടു . കളക്ട്റുടെ ഭാഗത്തുനിന്നു അനുകൂല മറുപടിയാണ് സുരേഷ്ഗോപിയ്ക്ക് ലഭിച്ചത്.
കുട്ടികളുടെ വിഷയമെന്ന നിലയ്ക്ക് സാവകാശത്തിനായി പരമാവധി ശ്രമിക്കാമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.
Discussion about this post