ബംഗളൂരു: രക്ഷാബന്ധന് മഹോത്സവം പതിവിലും ജനകീയമാക്കാന്‍ ബംഗളൂരുവില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതാക്കളുടെ യോഗം തീരുമാനിച്ചു. രക്ഷാ ബന്ധന് ദിനത്തില്‍ സഹോദരി സഹോദര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം കേന്ദ്രസര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കാനാണ് തീരുമാനം. രക്ഷാ ബന്ധന് ദിനത്തെ രാജ്യത്തെ പ്രധാന ആഘോഷമാക്കാനാണ് ബിജെപി ഇത്തവണത്തെ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. രക്ഷാബന്ധന് ഉത്സവം കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക ആഘോഷമാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
രക്ഷാബന്ധന് ദിനത്തില്‍ സഹോദരന്മാര് സഹോദരിമാര്‍ക്കായി പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ബെംഗളൂരുവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി. ഭാരവാഹികളുടെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ സഹോദരിമാര്‍ക്കായി വാഗ്ദാനം ചെയ്യാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചത്.
കേരളമുള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.
കേരളം തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തും. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയ വോട്ടിലെ വര്‍ധന അടുത്ത തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്ന് വിലയിരുത്തലുണ്ടായി. അംഗത്വ പ്രചാരണത്തില്‍ പുതുതായി പാര്‍ട്ടി അംഗമായവരുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്താനും തീരുമാനിച്ചു. പുതുതായി അംഗങ്ങളായവരില്‍ നിന്ന് അഭിപ്രായം അറിയാനും ഇത് അനുസരിച്ച് പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താനും നിര്‍ദേശിച്ചു. സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്യാമ്പുകളും സംഘടിപ്പിക്കും. അംഗങ്ങളുമായുള്ള സമ്പര്‍ക്ക പരിപാടിക്ക് ശേഷമായിരിക്കും സ്റ്റഡി ക്യാമ്പുകള്‍ സംഘടിപ്പിക്കുകയെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, തുടങ്ങി അറുപതോളം ഭാരവാഹികള്‍ പങ്കെടുത്തു.
Discussion about this post