ഡല്‍ഹി: സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിരിവെടുക്കുന്നു. പാര്‍ട്ടി അംഗങ്ങലില്‍ നിന്നാണ് പിരിവെടുക്കുക. ഓരോ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും പ്രതിവര്‍ഷം 250 രൂപ വീതം വാങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
പ്രവര്‍ത്തകരില്‍നിന്ന് സ്വീകരിക്കുന്ന തുകയില്‍ 25 ശതമാനം പി. സി.സി.കള്‍ക്ക് ലഭിക്കും.ബാക്കി 75 ശതമാനം എ.ഐ.സി.സി.ക്കായിരിക്കും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അംഗത്വവിതരണപ്രവര്ത്തനം പൂര്‍ത്തിയായാലുടന്‍ ഇതിനുള്ള നിര്‍ദേശം നല്‍കുമെന്ന് എ.ഐ.സി.സി. ട്രഷറര്‍ മോത്തിലാല്‍ വോറ പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം വലിയ സാമ്പത്തിക ഞെരുക്കത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
നിലവില്‍ ഓരോ പാര്‍ട്ടി എം.പി.യും എ.എല്‍.എ.യും ഒരുമാസത്തെ അവരുടെ ശമ്പളം പാര്‍ട്ടിക്ക് നല്‍കേണ്ടതുണ്ട്. എ.ഐ.സി.സി. അംഗം വര്‍ഷംതോറും 600 രൂപ പാര്‍ട്ടിഫണ്ടിലേക്ക് നല്‍കണം. പി.സി.സി. അംഗങ്ങള്‍ 300 രൂപ വീതം പി.സി.സി.കള്‍ക്ക് നല്‍കണം. ലഭിക്കുന്ന ഫണ്ടിന്റെ 50 ശതമാനം പി.സി.സി.കള്‍ ഡി.സി.സി.കള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമാക്കും.
Discussion about this post