ഭോപ്പാല്‍: വ്യാപം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി ഇന്ന് മരിച്ചു. പോലിസുകാരനായ രമാകാന്ത് പാണ്ഡെയാണ് അവസാനം മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം കസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു .
മധ്യപ്രദേശിലെ സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി അനാമികയെയും മരിച്ച നിലയില്‍ കണ്ടെത്തി ഒരു തടാകത്തിലാണ് അനാമികയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അനാമിക ഖുശ്വാഹയ്ക്ക് ജോലി കിട്ടിയത് വ്യാപം തട്ടിപ്പിലൂടെയെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ജബല്‍പൂര്‍ മെഡിക്കല്‍ കോളെജിലെ ഡീന്‍ അരുണ്‍ ശര്‍മ്മയെ ഇന്നലെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം വ്യാപാം അഴിമതിയിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അഭിമുഖം നടത്തിയതിന് പിന്നാലെ് ആജ്തക് ചാനല്‍ റിപ്പോര്‍ട്ടര്‍ അക്ഷയ് സിംഗിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതോടെ വ്യാപാം ഇതോടെ കേസുമായി ബന്ധപ്പെട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കഴിഞ്ഞ ഞായറാഴ്ച കേസുമായി ബന്ധപ്പെട്ട ഡോ. രാജേന്ദ്ര ആചാര്യ, മൃഗഡോക്ടറായ നരേന്ദ്ര സിങ് തോമര്‍ എന്നിവരും മരിച്ചിരുന്നു.
അതേസമയം, അനൗദ്യോഗികകണക്കുകളില് മരണസംഖ്യ 45 ആണ്. ഇതോടെ വ്യാപാം അഴിമതി സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തി. സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പ്രതികരിച്ചു.
Discussion about this post