കോഴിക്കോട്:കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി കേശവമേനോന് ഹാളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രിക്കെതിരായി ആയിരുന്നു നിലവിളക്ക് കൊളുത്തിയുള്ള ഡിവൈഎഫ്ഐ പ്രതിഷേധം. പാഠപുസ്തക അച്ചടി വൈകിയതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും പങ്കെടുത്തു. അബ്ദു റബ് പൊതു പിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചത് ചര്‍ച്ചയായ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നിലവിളക്ക് കൊളുത്തി മന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചത് എന്ന് വ്യക്തം.
എന്നാല്‍ ഒരു പൊതു വിഷയത്തില്‍ അബ്ദുറബ്ബിനെതിരെ ഡി.വൈ.എഫ്.ഐയെ പോലെയുള്ള സംഘടന നിലവിളക്ക് കൊളുത്തി പ്രതിഷേധം തിരഞ്ഞെടുത്തത് ശരിയായില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അത് പി.കെ അബ്ദുറബ്ബിന്റെ വ്യക്തിപരമായ വിശ്വസങ്ങളെ അപഹസിക്കുന്ന സമരരീതിയാണ് ഡിവൈഎഫ്ഐ ഏറ്റെടുത്തതെന്നാണ് പ്രധാന വിമര്‍ശനം.
നിലവിളക്ക് കൊളുത്തുകയോ. കൊളുത്താതിരിക്കുകയോ ചെയ്യുന്നത് തികച്ചും വ്യക്തിപരമായ കാര്യമെന്നായിരുന്നു നേരത്തെ ഇടത് പക്ഷ സംഘടനകളും മറ്റും എടുത്തിരുന്ന നിലപാട്. നിലവിളക്ക് കൊളുത്താത്തത് ശരിയല്ല എന്നത് സംഘപരിവാര്‍ വാദമാണെന്നായിരുന്നു ഡിവൈഎഫ്ഐ പോലുള്ള സംഘടനകള്‍ സ്വീകരിച്ചിരുന്ന നിലപാട്.
മുസ്ലിം ലീഗ് മന്ത്രിമാര്‍ പൊതുപരിപാടിയില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുന്നത് വിവാദമാക്കുമ്പോഴെല്ലാം അതില്‍ വിവാദത്തിന്റെ കാര്യമില്ലെന്നും, തികിച്ചും വ്യക്തിപരമായ കാര്യമെന്നും ആയിരുന്നു സിപിഎം ഉള്‍പ്പടെയുള്ള സംഘടനകളുടെ നിലപാട്. ഇത്തരം വിഷയങ്ങള്‍ വിവാദമാക്കുന്നത് ശരിയല്ലെന്നും ഇടത് പക്ഷ സംഘടനകള്‍ പരസ്യ നിലപാടെടുത്തിരുന്നു. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമാണ് ഡിവൈഎഫ്ഐയുടെ നിലവിളക്ക് കൊളുത്തല്‍ സമരം എന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം.
Discussion about this post