ആലപ്പുഴ : സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകം വിതരണം നടത്താത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പാഠപുസ്തക വിതരണം തുടങ്ങി. ആലപ്പുഴ ജില്ലയിലെ മുഹമ്മന്ദന്സ് സ്ക്കൂളിലെ കുട്ടികള്‍ക്ക് എസ്എഫ്ഐ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളിലും പുസ്തകവിതരണം നടക്കുന്നുണ്ട്.
വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരായി ‘നമുക്ക് അറിവ് നേടാം… അധികാരികള്‍ക്ക് തിരിച്ചറിവുണ്ടാകട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തതത്.
നാളെ എല്ലാ ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലും പാഠപുസ്തകം വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ആര് രാഹുലും സെക്രട്ടറി ജയിംസ് സാമുവലും പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
Discussion about this post