പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ആളുകള്‍ക്ക് മുന്നില്‍ കുത്തിവീഴ്ത്തി. കോയമ്പത്തൂരില്‍ വെച്ചാണ് പാലക്കാട് സ്വദേശിനിക്ക് കുത്തേറ്റത്. പ്രതി സുരേഷ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം.
യുവതിയെ കുത്തിവീഴ്ത്തിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. കോയമ്പത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് സ്വദേശികളായ ഇരുവരും പഠിക്കുമ്പോൾ സൗഹൃദത്തിൽ ആയിരുന്നു. എന്നാൽ, പഠനശേഷം കോയമ്പത്തൂരിലേക്ക് ജോലിക്കായി പോയ പെൺകുട്ടി പ്രണയത്തിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചു.
കഴിഞ്ഞദിവസം പെൺകുട്ടിയുമായി സംസാരിക്കാനാണ് സുരേഷ് കോയമ്പത്തൂരിൽ എത്തിയത്. എന്നാൽ, സംസാരിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. തുടർന്ന്, കൈയിലിരുന്ന ആയുധമെടുത്ത് സുരേഷ് പെൺകുട്ടിയെ കുത്തി വീഴ്ത്തുക ആയിരുന്നു.പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post