ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതി പൊളിക്കുമെന്ന് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. ഔദ്യോഗിക വസതി നിര്‍മ്മാണം അനധികൃതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൃഷ്ണ നദി തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആര്‍ക്കും ഇളവ് നല്‍കില്ലെന്നും മോഹന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നായിഡുവിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഓഫീസ് കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. അമരാവതിയിലെ ഔദ്യോഗികവസതിയോട് ചേര്‍ന്നായിരുന്നു പ്രജാ വേദികെയെന്ന കെട്ടിടം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ നടപടികളോട് വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് ടി.ഡി.പി കുറ്റപ്പെടുത്തുന്നത്.
Discussion about this post