ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ശ്രീലങ്ക സുരക്ഷിതമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശ്രീലങ്കൻ വിനോദസഞ്ചാര വകുപ്പ് മന്ത്രി ജോൺ അമൃതുഗ. പ്രധാനമന്ത്രി മോദി ശ്രീലങ്കയിൽ വന്നതോടെ ഈ രാജ്യം സുരക്ഷിതമായിരിക്കുകയാണ്. ഇവിടുത്തെ പളളിയിൽ അദ്ദേഹം സന്ദർശനം നടത്തി. ഇത് സുരക്ഷയ്ക്ക് പുറമെ ആശ്വാസവും ഉത്തേജനവും ആണ് നൽകിയത്.
സ്‌ഫോടനം നടന്നതിന് പിന്നാലെ മോദി ശ്രീലങ്കയിൽ സന്ദർശനം നടത്തിയിരുന്നു. സ്‌ഫോടനം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് അമൃതുംഗയുടെ പ്രസ്താവന. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ എട്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. മൂന്ന് പളളികളും ഇതിൽ ഉൾപ്പെടുന്നു. 250 ഓളം ആളുകൾ മരിച്ചു.
ശ്രീലങ്ക പഴയ നിലയിലേക്ക് എത്തിയിട്ടുണ്ട്. സ്‌ഫോടനം നടക്കുന്നതിന് മുൻപ് രാജ്യം എങ്ങനെയായിരുന്നോ അതു പോലെ ആയിട്ടുണ്ട്. ഹോട്ടലുകളും പളളികളും നശിപ്പിച്ച ഐ.എസ്.ഐ.എസ് ആക്രമക്കാരികളെ ഞങ്ങളുടെ ഇന്റലിജൻസ് പത്ത് ദിവസത്തിനുളളിൽ പിടികൂടി.
അത്യാഹിതങ്ങളൊന്നും ശ്രീലങ്കയിലെ വിനോദ സഞ്ചാരത്തെ ബാധിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില ആളുകളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. രണ്ട് മൂന്ന് ദിവസത്തിനുളളിൽ അത്യാഹിതം ഞങ്ങൾ മറക്കും. ഏപ്രിൽ 21 ന് മുൻപുളള ആ പഴ നഗരമായി മാറ്റാൻ ഈ മാറ്റം ആവശ്യമാണ്.
ശ്രീലങ്ക ഇപ്പോൾ സുരക്ഷിതമാണ്. 2018ൽ 4500 ഓളം ഇന്ത്യക്കാർ ഇവിടെയെത്തി.മൊത്തം സഞ്ചാരികളുടെ 19 മുതൽ 20 ശതമാനം വരെ ഇന്ത്യക്കാരാണെന്നാണ് കണക്കാക്കുന്നത്. വിനോദ സഞ്ചാരികളും പഴയതു പോലെ എത്തി തുടങ്ങി. ഇന്ത്യക്കാരും, ചൈനക്കാരും യൂറോപ്പുക്കാരും എത്തിതുടങ്ങി.
Discussion about this post