തിരുവനന്തപുരം: ഇടുക്കി പെരുവനന്താനത്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ഇ.എസ് ബിജിമോളാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടത്.ജനങ്ങളുടെ യാത്രാ സ്വാതന്ത്യം തടസപ്പെടുത്തി ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തരപ്രമേയത്തില്‍ ആവശ്യപ്പെട്ടത്. എസ്റ്റേറ്റ് ഉടമ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം ദുരൂഹമാണെന്നും ബിജിമോള്‍ ആരോപിച്ചു.
എ.ഡി.എമ്മിന് നേരെയുണ്ടായ കയ്യേറ്റം നിര്‍ഭാഗ്യകരമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ തെറ്റ് ചൂണ്ടിക്കാട്ടാം. പക്ഷേ കയ്യേറ്റത്തിന് മുതിര്‍ന്നത് ശരിയായില്ല. ഗേറ്റ് സ്ഥാപിച്ചാലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കയ്യേറ്റക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്ന സര്‍ക്കാര്‍ ജനകീയ സമരങ്ങളെ തല്ലിയൊതുക്കാന്‍ ശ്രമിക്കേണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനാണ് ബിജിമോള്‍ക്കെതിരെ കേസെടുത്തതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.
എ.ഡി.എമ്മിനെ കയ്യേറ്റം ചെയ്ത ബി.എസ് ബിജിമോള്‍ എം.എല്‍.എയുടെ നടപടി രാഷ്ട്രീയ കുതന്ത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എ.ഡി.എമ്മിന് നേരെ നടന്ന കയ്യേറ്റം നിര്‍ഭാഗ്യകരമണ്. സഞ്ചാര സഞ്ചാരസ്വാതന്ത്യത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരല്ല. എന്നാല്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്താല്‍ ആരായാലും നടപടി എടുക്കും. ഉദ്യോഗസ്ഥര്‍ക്ക് തടസം നില്‍ക്കാന്‍ ആരേയും അനുവദിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു. ബിജിമോളുടേത് വിലകുറഞ്ഞ രാഷ്ട്രീയതന്ത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
Discussion about this post