ചന്ദ്രബാബു നായിഡുവിന് തിരിച്ചടിയായി തെലുങ്കുദേശം പാർട്ടിയിൽ നിന്ന് കൂടുതൽ പേർ ബി.ജെ.പിയിൽ ചേർന്നു.ടി.ഡി.പിയിൽ നിന്ന് രണ്ട് പ്രമുഖ നേതാക്കളാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നിരിക്കുന്നത്. പാർട്ടിയുടെ ബിസിനസ് സെൽ സെക്രട്ടറി കൊനേരു വെങ്കട കൃഷ്ണൻ, പാർട്ടി വക്താവ് ലങ്ക ദിനകർ എന്നിവരാണ് ബുധനാഴ്ച ബി.ജെ.പിയിൽ ചേർന്നത്.
ദേശീയ വർക്കിങ്ങ് പ്രസിഡന്റ് ജെ.പി.നദ്ദയാണ് ഇരുവർക്കും അംഗത്വം നൽകിയത്.സംസ്ഥാനതാത്പര്യം കണക്കിലെടുത്ത് പ്രത്യേക പദവി നൽകാൻ കഴിയുമെന്നതിനാലാണ് ബി.ജെ.പിയിലേക്ക് ചേർന്നതെന്ന് ലങ്ക ദിനകർ വ്യക്തമാക്കി. ടി.ഡി.പിയിലെ നാല് രാജ്യസഭ എം.പിമാർ ഇതിനോടകം ബി.ജെ.പിയിൽ ചേർന്നു.
വൈ.എസ് ചൗധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്,ജി,മോഹൻ റാവു എന്നിവരാണ് ആ നാലുപേർ.തിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിന് ശേഷം ബി.ജെ.പി നേതാക്കൾ കൂട്ടമായി ബി.ജെ.പിയിലേക്ക് പോകുകയാണ്. ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുളള വൈ.എസ്.ആർ.കോൺഗ്രസ് ആണ് ജയിച്ചത്.
Discussion about this post