ലോക്സഭ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ബി.ജെ.പി പുതിയ പദ്ധതിയുമായി വരുന്നു.
പ്രധാന മന്ത്രിയുടെ നരേന്ദ്രമോദിയുടെ റേഡിയോ പരിപാടി മൻ കി ബാത്ത് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ആണ് ആസൂത്രണം ചെയ്യുന്നത്. മൻ കി ബാത്ത് ജൂൺ 30 ന് രാവിലെ 11 മണിക്ക് നടത്തും.
ഓരോ മാസവും നിരവധി ആളുകളാണ് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേൾക്കുന്നുണ്ട്. റേഡിയോയ്ക്ക് ഒപ്പം ബിഗ് സ്ക്രീനിലേക്ക് കൂടി എത്തിച്ചാൽ കൂടുതൽ ആളുകളെ ആകർഷിക്കാനാകുമെന്നാണ് പാർട്ടിയുടെ നിഗമനം. ജനങ്ങളും പാർട്ടി പ്രവർത്തകർക്കൊപ്പം മൻ കി ബാത്ത് പരിപാടി കേൾക്കാൻ നിരവധി ബി.ജെ.പി നേതാക്കൾ പദ്ധതിയിടുന്നുണ്ട്.
മൻ കി ബാത്ത് ബി.ജെ.പി പാർട്ടിയുടെ വാർഷിക പരിപാടിയാണ് ഞങ്ങളുടെ ദേശീയ പ്രസിഡന്റ് അമിത്ഷായുടെ നിർദ്ദേശ പ്രകാരം ഈ പരിപാടി എല്ലാ ബൂത്തുകളിലും മികച്ച രീതിയിൽ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു.
ഇത്തവണ ജനങ്ങളുടെ ഉൾക്കാഴ്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ചർച്ച ചെയ്യുക. ജനങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച വിഷയങ്ങളും ചിന്തകളും എല്ലാവരിൽ നിന്നും അദ്ദേഹം ചോദിച്ച് അറിഞ്ഞിട്ടുണ്ട്.ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോ
യായി ഫിബ്രവരി 24 ആണ് മൻ കി ബാത്ത് അവസാനമായി നടത്തിയത്.
Discussion about this post