ധാക്ക: അതിര്‍ത്തിയ്ക്കു വേണ്ടി പോരാടി പരസ്പരം കൊന്ന് തീര്‍ക്കുന്നവര്‍ക്ക് മാതൃകയോരുക്കുകയാണ് ഇന്ത്യയും ബംഗ്ലാദേശും. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി തര്‍ക്കം ഏതാണ്ട് പൂര്‍ണാമായും പരിഹരിച്ച ശേഷം പൗരത്വ നിര്‍ണയത്തിനുള്ള സര്‍വ്വേ നടത്തുകയാണ് ഇരു രാജ്യങ്ങളും.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ 162 ഭൂപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പൗരത്വം തിരഞ്ഞെടുക്കുന്നതിനായി സംയുക്ത സര്‍വേ ആരംഭിച്ചു. അതിര്‍ത്തി തര്‍ക്കങ്ങളില്‍പ്പെട്ടു കഴിയുന്ന ഇരു രാജ്യങ്ങളുടെ ഭാഗമായ പ്രദേശങ്ങളിലെ 51,584പേര്‍ക്ക് ഇഷ്ടപ്രകാരമുള്ള പൗരത്വം സ്വീകരിക്കാന്‍ കഴിയും.
ബംഗ്ലാദേശ് അതിര്‍ത്തിയിലെ 111 ഇന്ത്യന്‍ ഭൂപ്രദേശങ്ങളിലായി 50 സംഘങ്ങള്‍ സര്‍വേ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉള്‍പ്രദേശങ്ങളിലുള്ള 51 മേഖലകളില്‍ 25 സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. അഞ്ചുപേരടങ്ങുന്ന സംഘം ജൂലായ് 23നുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കും. 16 ദിവസത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ട് ഇരു രാജ്യങ്ങളുടെയും നിര്‍ദിഷ്ട അതോറിറ്റികള്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു.
41 വര്‍ഷം പഴക്കമുള്ള അതിര്‍ത്തി തര്‍ക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പ്രധാന പ്രശ്നമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെത്തി അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള കരാറിലോപ്പ് വച്ചിരുന്നു. ഇതിന് ശേഷം ഒരു മാസത്തിനുള്ളില്‍ തന്നെ സര്‍വേ ആരംഭിച്ചത് ഇരുരാജ്യങ്ങള്‍ക്കും ഇതിലുള്ള താല്പര്യം വ്യക്തമാക്കുന്നു.
Discussion about this post