ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കപ്പെട്ട ടീമാണ് അഫ്ഗാനിസ്ഥാന്. ലോകകപ്പ് സാധ്യതകള്‍ അവസാനിച്ച അഫ്ഗാന് സംഘം ഇന്ന് പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍, അയല്‍ക്കാര്‍ പണി തരുമോ എന്ന ആശങ്കയിലാണ് പാക് ആരാധകര്‍. ഇന്ത്യക്കെതിരെ മോശമല്ലാത്ത പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തതാണ് പാക് പേടിയ്്ക്ക് ശക്തിപകരുന്നത്.
അയല്‍രാജ്യക്കാരായ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ലോകകപ്പില്‍ നിന്ന് തലയുയര്‍ത്തി മടങ്ങുകയാവും അഫ്ഗാന്റെ ലക്ഷ്യം. സന്നാഹമത്സരത്തില്‍ പാക്കിസ്ഥാനെ തോല്പിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ഇന്നത്തെ കളി തോറ്റാല്‍ പാക്കിസ്ഥാന്റെ സെമി സാധ്യത മങ്ങും. ജയിച്ചാലും ഇംഗ്ലണ്ട് -ഇന്ത്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ കൂടി മാത്രമേ പാക്കിസ്ഥാന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാവു.
ലീഡ്സില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ഇന്നത്തേതും കൂട്ടി രണ്ട് മത്സരങ്ങളാണ് പാക്കിസ്ഥാന് ബാക്കിയുള്ളത്. ഇത് രണ്ടും ജയിക്കുകയും ശ്രീലങ്കയും ഇംഗ്ലണ്ടും അവരുടെ ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും വേണം.ഇനി ഒരു മത്സരം മാത്രമേ ജയിക്കുന്നുള്ളുവെങ്കില്‍ ഇംഗ്ലണ്ട് എല്ലാ മത്സരങ്ങള്‍ തോല്‍ക്കാനും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ മത്സരങ്ങള്‍ മാത്രം ജയിക്കാനും പ്രാര്‍ത്ഥിക്കണം. അങ്ങനെ സംഭവിച്ചാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ അവര്‍ക്ക് നാലിലൊന്നാവാനാവും.
ഇന്ത്യന്‍ ടീമിനോടുള്ള ആരാധന പരസ്യമാക്കി അഫ്ഗാന് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പാക് അഫ്ഗാന് പോരാട്ടവുംകളിപ്രേമികള്ക്ക് ആവേശം പകരുന്നതാണ്.
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലാണ് മറ്റൊരുമത്സരം. ഓസിസ് നേരത്തെ സെമിയില്‍ കടന്നിരുന്നു. കിവീസിനാകട്ടെ ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ലോകകപ്പില്‍ ഒരു മത്സരം മാത്രമാണ് തോറ്റതെങ്കിലും ഇതുവരെ സെമി ഉറപ്പാക്കാന്‍ കെയ്ന്‍ വില്യംസണും സംഘത്തിനും സാധിച്ചിട്ടില്ല. ഇതോടെ ഇന്ന് വിജയം നേടി അവസാന നാലില്‍ എത്താനുള്ള ശ്രമങ്ങളാകും കിവീസ് നടത്തുക.
Discussion about this post