പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. ശരീരത്തില്‍ 12 കുത്തേറ്റ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ തടയുന്നതിനിടയില്‍ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുശാന്ത് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ വൈകുന്നേരം കോളേജില്‍ നിന്നും മടങ്ങുന്നതിനിടയില്‍ ബാഗമ്പള്ളിയിൽ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം. പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇനിനിടയില്‍ സ്വയം കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post