ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിനെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സന്ദർശിച്ചു.ഉത്തര കൊറിയകളുടെ സൈനിക രഹിത മേഖലയിൽ ഡോണാൾഡ് ട്രംപ് പ്രവേശിച്ചു. ഇത് ചരിത്രമെന്ന് ലോകം കുറിച്ചു. ഉത്തര കൊറിയയുടെ സൈനിക രഹിത മേഖലയിൽ ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്റ് പ്രവേശിക്കുന്നത്. ഇരുവരും ഹസ്തദാനം നൽകിയ ശേഷം കുറച്ചു ദൂരം ഒരുമിച്ച് നടക്കുകയും ചെയ്തു.
വളരെ പെട്ടന്നാണ് ഈ പ്രദേശത്ത് വച്ച് കൂടിക്കാഴ്ച ഒരുക്കിയത്.
1950 മുതൽ 53 വരെ നടന്ന കൊറിയൻ യുദ്ധത്തെ തുടർന്ന് നിശ്ചയിച്ച അതിർത്തിയിലാണ് ഇരു വരും കൂടിക്കാഴ്ച നടത്തിയത്. ഈ അതിർത്തിയിൽ നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ലോകത്തിന്് പ്രധാനപ്പെട്ട ഒരു ദിവസമാണിത്. ഇവിടെ എത്താൻ കഴിഞ്ഞത് തനിക്ക് ലഭിക്കുന്ന ആദരവാണ്.മഹത്തായ പല കാര്യങ്ങളും സംഭവിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കിമ്മിനെ കാണണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. നല്ല നിർദ്ദേശമെന്ന് ഇതിന് മറുപടിയായി ഉത്തര കൊറിയ വെബ്‌സൈറ്റിൽ കുറിച്ചു. തൊട്ടു പിന്നാലെ കൂടിക്കാഴ്ചയ്ക്കുളള അവസരം ഒരുങ്ങി.
ട്രംപ് ശനിയാഴ്ച ട്വിറ്ററിൽ ക്ഷണം നൽകിയതിനുശേഷം പ്യോങ്യാങും വാഷിംഗ്ടണും തമ്മിൽ ചർച്ചകൾ നടന്നിരുന്നു
അവർ ചർച്ചകൾക്കായി ഇരിക്കുമ്പോൾ, വടക്കും തെക്കും വിഭജനത്തിന്റെ പ്രതീകമായ ഒരു സ്ഥലത്ത് അവരുടെ ‘സമാധാനത്തിന്റെ ഹസ്തദാനം’ കാണിക്കുന്നതെന്ന് മ്റ്റ് നേതാക്കൾ ചൂണ്ടി കാട്ടി.
ഇവരുട ആദ്യത്തെ ഉച്ചകോടി കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്നു.ഫെബ്രുവരിയിൽ വിയറ്റ്‌നാമിൽ രണ്ടാമത്തെ കൂടിക്കാഴ്ച നടന്നു.
Discussion about this post