ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് കൃത്യം നടത്തിയതെന്നാണ് വിവരം
പുലര്‍ച്ചെ രണ്ടുമണിയോടുകൂടി പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു കുട്ടിയെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്ന് തവണ പെണ്‍കുട്ടിക്ക് കുത്തേറ്റുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി അത് നിരസിച്ചു. ഇതേതുടര്‍ന്നാണ് ഇയാള്‍ അക്രമം നടത്തിയതെന്നാണ് വിവരം. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. .
Discussion about this post