കര്‍ണ്ണാടകയിലെ ബെല്ലാരിയിലെ വിജയ നഗരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു.ആനന്ദ് സിങാണ് രാജിവെച്ചത്.രാജികത്ത് സ്പീകര്‍ക്ക് കൈമാറി.
സ്പീക്കര്‍ കെ.ആര്.രമേശിന്റെ വീട്ടിലെത്തി ഇന്ന് രാവിലെയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ആനന്ദ് സിങിന്റെ രാജിയോടെ ഇരിടവേളക്ക് ശേഷം കോണ്‍ഗ്രസിലെ വിമത ശല്യം വീണ്ടും തലപ്പൊക്കിയതായാണ് സൂചന. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി യുഎസ് സന്ദര്‍ശനത്തിലാണ്.
നേരത്തെ വാഗ്ധാനം ചെയ്ത മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് ആനന്ദ് സിങ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴും അദ്ദേഹത്തെ പരിഗണച്ചിരുന്നില്ല.അതാണ് രാജി വെയ്ക്കാന്‍ കാരണമെന്നാണ് വിവരം.
Discussion about this post