ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി. ബിജെപി യൂത്ത് വിംഗ് കൺവീനർ പ്രിയങ്ക ശർമയുടെ ജയിൽ മോചനം അകാരണമായി വൈകിപ്പിച്ചതിന് സുപ്രീം കോടതി പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസയച്ചു. പ്രിയങ്ക ശർമയുടെ സഹോദരൻ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണ് പരമോന്നത നീതിപീഠത്തിന്റെ നടപടി. മമത ബാനർജിയുടെ ഒരു വിവാദ ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്ക് വെച്ചതിനായിരുന്നു പശ്ചിമ ബംഗാൾ പൊലീസ് പ്രിയങ്ക ശർമയെ അറസ്റ്റ് ചെയ്തത്.
പരമോന്നത കോടതിയുടെ ഉത്തരവുണ്ടായിട്ടും സംസ്ഥാന പൊലീസ് പ്രിയങ്ക ശർമയുടെ മോചനം വൈകിപ്പിച്ചതായി പരാതിക്കാരൻ വാദിച്ചു. ഇതിന്മേലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
നാലാഴ്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി ഉത്തരവിന് വിരുദ്ധമായി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രിയങ്കയുടെ മോചനം സാദ്ധ്യമായതെന്ന് ഹർജിക്കാരനായ റജിബ് ശർമ്മ പറഞ്ഞു.
മെയ് പതിനാലിനായിരുന്നു പ്രിയങ്കയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
Discussion about this post