കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടു ദിവസത്തെ സന്ദർശനത്തിന് ഗുജറാത്തിലെത്തുന്നു. ജൂലായ് മൂന്നിന് അദ്ദേഹം ഗുജറാത്തിലെത്തും. ഗാന്ധി നഗറിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലായ് നാലിന് നടത്തും.ഗാന്ധി നഗർ ജഗന്നാഥ് യാത്രയിൽ അദ്ദേഹം പങ്കെടുക്കും.
ബി.ജെ.പി പ്രസിഡന്റ് പാർട്ടി നേതാക്കന്മാരുമായി ചർച്ച നടത്തും. അംഗത്വ പരിപാടിയെ കുറിച്ചും രാജ്യസഭയിലെ ആറ് സീറ്റിലേക്ക് ആളുകളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തും.
ആഭ്യന്തരമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് ഷാ ഗാന്ധിനഗർ സന്ദർശനം നടത്തുന്നത്.
Discussion about this post