അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഔദ്യോഗിക ഉപയോഗത്തിനായി ഇലക്ട്രിക് കാറുകൾ ഉപയോഗിക്കാൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു.
പരീക്ഷണ അടിസ്ഥാനത്തിൽ അഞ്ച് ഇലക്ട്രിക് കാറുകൾ ഏറ്റെടുത്തിട്ടുണ്ട്. അതിൽ മൂന്നെണ്ണം മന്ത്രാലയ ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുണ്ടെന്നും പരിസ്ഥി മന്ത്രാലയം അധികൃതർ അറിയിച്ചു.
ഇലക്ട്രിക് കാറിന്റെ ചിത്രം പരിസ്ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്തു, ഔദ്യോഗിക ഡ്യൂട്ടിക്ക് മോഫ് സി ഇലക്ട്രിക് കാറുകൾ സ്വന്തമാക്കുന്നു, അതുവഴി ഇൻ ഹൗ സ് ചാർജിംഗ് സൗകര്യങ്ങൾ ഉണ്ട്. മലിനീകരണ രഹിത യാത്രാമാർഗങ്ങളിൽ ഒരു മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് മന്ത്രാലയം ചൂണ്ടികാണിക്കുന്നത്.
ജോയിന്റ് സെക്രട്ടറി, ഇൻസ്പെക്ടർ ജനറൽ ഡയറക്ടർ ജനറൽ എന്നിവരാണ് ആദ്യ ഘട്ടത്തിൽ ഈ വാഹനം ഉപയോഗിക്കുക.
Discussion about this post