തൃശൂർ: നഗരത്തിലെ പ്രോട്ടീൻ വിൽക്കുന്ന മാളിൽ വൻ റെയ്ഡ്. ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ വൽപ്പനയ്ക്ക് വച്ച വൻ മരുന്നു ശേഖരം പിടിച്ചെടുത്തു.
ബിപി കൂടാൻ ഡോക്ടറുടെ കുറിപ്പടിയോെട മാത്രം ലഭിക്കുന്ന ‘ടെർമിവ് എ’ ഇൻജക്ഷൻ മരുന്നാണ് പിടിച്ചെടുത്തവയിൽ കൂടുതലും. 210 ആംപ്യൂൾ ടെർമിവ് ആണ് പിടികൂടിയത്. ജിമ്മുകളിൽ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള വർദ്ധിപ്പിക്കാനാണ് ഈ മരുന്ന് വിൽപ്പന നടത്തിയിരുന്നത്. ജിമ്മുകളിലേക്ക് അനധികൃതമായി വിൽപ്പന നടത്തിയിരുന്ന സ്റ്റിറോയിഡ് ഉൾപ്പെടെയുള്ളവയുടെ വൻ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും മരുന്നുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പ്രോട്ടീന മാളിനെ സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് പോലീസും ഡ്രഗ് കൺട്രോൾ അധികൃതരും ചേർന്നാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിനെതിരെ ഇതിന് മുൻപും നിരവധി പരാതികൾ വന്നിരുന്നതായും പോലീസ് വ്യക്തമാക്കി.
Discussion about this post