ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷെയ്ഖ് ഷാജഹാനും രണ്ട് സഹോദരങ്ങൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ രണ്ട് ദിവസം മുൻപ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇഡിയും കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുകൾ പ്രകാരം കൊൽക്കത്ത ബിചാർ ഭവൻ സിബിഐ പ്രത്യേക ജഡ്ജ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.
കൊലപാതകം, ഭീഷണിപ്പെടുത്തൽ, വധശ്രമം, കൊള്ളയടിക്കൽ എന്നിങ്ങനെയുള്ള സംഘടിത കുറ്റകൃത്യങ്ങളിലൂടെ ഷാജഹാൻ സന്ദേശ്ഖാലിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഭൂമി കയ്യേറ്റം, അനധികൃതമായി വ്യാപാരങ്ങളും കൃഷിയിടങ്ങളും പിടിച്ചെടുക്കൽ, എന്നിവയിലൂടെയെല്ലാം പ്രദേശത്ത് ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരുന്നതായും ഇഡി പറയുന്നു.
സന്ദേശ്ഖാലിയിലെ നിരവധി മത്സ്യത്തൊളിലാളികളിൽ നിന്നും കർഷകരിൽ നിന്നും ഭൂവുടമകളിൽ നിന്നും ഉൾപ്പെടെ ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഷാജഹാന്റെയും സഹോദരന്റെയും മൂന്ന് കാറുകളും പിടിച്ചെടുത്തിരുന്നു. ഷാജഹാൻ, ഇയാളുടെ സഹോദരൻ, രണ്ട് കൂട്ടാളികൾ എന്നിവരെ പിന്നാലെ ഇഡി അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Discussion about this post