ന്യൂഡൽഹി: കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ് യു(ഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്. ശരീരമാസകലം പരിക്കേറ്റ നിലയിൽ നഗ്നമായാണ് മൃതദേഹം.
ഭൂമി ഇടപാടും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാർ. കെഎസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് അദ്ദേഹം.
രാജ് സമ്പത്തിന്റെ വിയോഗത്തിൽ എൻഎസ്യുഐ ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു എൻഎസ്യുഐയുടെ അനുസ്മരണം. ‘ഞങ്ങളുടെ പ്രിയപ്പെട്ട രാജ് സമ്പത്ത്, നിങ്ങളുടെ നേതൃത്വം, ദയ, പ്രതിബദ്ധത എന്നിവ എൻഎസ്യുഐ കുടുംബം എന്നെന്നേക്കുമായി ഓർക്കും. സമ്പത്ത് സമാധാനമായി വിശ്രമിക്കൂ. ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ എന്നും നിലനിൽക്കും’ എന്നായിരുന്നു എൻഎസ്യുഐ എക്‌സിൽ കുറിച്ചത്.
Discussion about this post