കൊച്ചി: യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ യുവനടിയാണ് സംവിധായകൻ ഒമർലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
Discussion about this post