കൊച്ചി: സ്കൂൾ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ ടിസി തടയാൻ സ്കൂൾ അധികൃതർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. ടിസി അപേക്ഷ ലഭിച്ചാൽ അതിന് മേൽ കാലതാമസം വരുത്തുകയാണെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ചുമതലപ്പെട്ട അദ്ധ്യാപകർ നിയമ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കുട്ടിയുടെ സ്കൂൾ മാറാൻ വേണ്ടി ടിസി ചോദിച്ചിട്ട് നൽകാത്തതിന് തൃശൂർ എങ്കക്കാട് സ്വദേശിനി സി കെ ഷീന നൽകിയ ഹർജിയിൽ ജസ്റ്റിസ് പി വി ആശയാണ് ഉത്തരവിട്ടത്.
Discussion about this post