ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കം 2017 ലെ വിധി മറികടന്ന് സമവായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് എതിരെ സുപ്രീം കോടതി സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. സുപ്രിംകോടതി ഉത്തരവിന്റെ കോപ്പിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു.
സുപ്രീം കോടതി വിധി മറികടക്കാൻ സമാന്തര വ്യവസ്ഥകൾ സൃഷ്ടിക്കരുത് എന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. സുപ്രീം കോടതി വിധിക്ക് എതിരെ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. 2017 ലെ വിധി ഉടൻ നടപ്പിലാക്കേണ്ടത് സർക്കാരിന്റെ കടമ ആണ്.
സംസ്ഥാന സർക്കാരും കേസിലെ എല്ലാ കക്ഷികളും സുപ്രീം കോടതി വിധി അംഗീകരിക്കണം. 2017 ലെ വിധിക്ക് ഘടകവിരുദ്ധമായി ഹൈകോടതിയുടെ നിരീക്ഷണങ്ങൾ സുപ്രീം കോടതി ദുർബലപ്പെടുത്തി. കട്ടച്ചിറ, വരിക്കോലി പള്ളികളും ആയി ബന്ധപ്പെട്ട ഹർജികൾ പുറപ്പടിച്ച ഉത്തരവിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post