സിപിഐ പ്രാദേശിക നേതാവിന് ചട്ടംമറികടന്ന് ഭക്ഷ്യവകുപ്പു വക റേഷന്‍കട. മന്ത്രി പി.തിലോത്തമന്റെ സ്വന്തം മണ്ഡലത്തിലാണ് സംഭവം. വിചിത്രമായ ഉത്തരവിലൂടെയാണ് സിപിഐ ലോക്കല്‍സെക്രട്ടറിയായിരുന്ന നേതാവിനെ ഭക്ഷ്യവകുപ്പ് ലൈസന്സിയാക്കിയത്
ചേര്‍ത്തല താലൂക്കിലെ തൈക്കലില്‍ പ്രവര്‍ത്തിക്കുന്ന 168 ാം നമ്പര്‍ പൊതുവിതരണകേന്ദ്രം ഇത്തരത്തിലൊരു ക്രമക്കേട് .
കഴിഞ്ഞവര്‍ഷം വരെ ഈ റേഷന്‍കടയുടെ ലൈസന്‍സി മറിയം ബീവിയായിരുന്നു. ഇരുപത് വര്‍ഷത്തോളം സിപിഐ അര്‍ത്തുങ്കല്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.എസ് ദിനാറാണ് പുതിയ ലൈസന്‍സി. ഭക്ഷ്യവകുപ്പിന്റെ ഈ വിചിത്രമായ ഉത്തരവിലൂടെയാണ് രഹസ്യകൈമാറ്റം നടന്നത്
1966ലെ കേരളാറേഷനിങ് ഉത്തരവിലെ എഴുപത്തിയൊന്നാം ചട്ടപ്രകാരം ഉത്തരവിലെ 45ല്‍ രണ്ട് വ്യവസ്ഥകളെ മറികടന്ന് ഇതൊരു കീഴ്വഴക്കമായി പരിഗണിക്കരുതെന്ന നിര്‍ദേശത്തോടെ പി.എസ്.ദിനാറിന് ലൈസന്‍സ് അനുവദിച്ചുനല്‍കാന്‍ നിര്‍ദേശം നല്കുന്നു– എന്നാണ്. അനന്തരാവകാശിയല്ലാത്ത ഒരാള്‍ക്ക് ലൈസന്‍സ് മാറ്റികൊടുക്കാന്‍ ചട്ടമില്ല.
റേഷന്‍കട ഒഴിയുകയാണെന്ന് കാണിച്ച് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് മറിയംബീവി മന്ത്രി പി.തിലോത്തമന് കത്തുനല്‍കിയത്. കട നോക്കിനടത്തിയിരുന്ന ബന്ധുവായ ദിനാറിനെ ലൈസന്സിയാക്കണമെന്നും ആവശ്യപ്പെട്ടു. സമാനമായ രണ്ട് അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫിസര്‍ തള്ളിയപ്പോഴാണ് പാര്‍ട്ടി പ്രാദേശിക നേതാവിനായുള്ള ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഈ സ്വജനപക്ഷപാതം
Discussion about this post