പാട്ന: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് ജാമ്യം. പാട്ന കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.
കളളന്മാരുടെ കുടുംബ പേരെല്ലാം മോദി എന്ന പരാമര്‍ശത്തില്‍ ബിഹാര്‍ ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ സുശീല്‍ കുമാര്‍ മോദിയാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയോടും മുന്‍ ഐ.പിഎല്‍ കമ്മീഷണര്‍ ലളിത് മോദിയോടുമാണ് രാഹുല്‍ ഉപമിച്ചത്.
കര്‍ണാടകത്തിലെ കോലാര്‍ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴാണ് കളളന്മാരുമായി പ്രധാനമന്ത്രി മോദിയെ ഉപമിച്ചത്. ഏപ്രിലില്‍ പാട്ന ചീഫ ജുഡിഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് കേസ് നല്‍കിയത്.കേസ് സി.ജെ.എം ശശികാന്ത് റോയിയില്‍ നിന്ന് എ.സി.ജെ.എം കുമാര്‍ ഗുഞ്ചന് കൈമാറി. പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ ആഴ്ച ആദ്യം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ രാജിവച്ചിരുന്നു.
Discussion about this post