ബുള്ളറ്റും ജോലി ചെയ്ത കടയിൽ നിന്ന് പണവും മോഷ്ടിച്ച് മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽഫല വീട്ടിൽ അജു എന്നു വിളിക്കുന്ന ഇസ്മായിൽ(25) ആണ് അറസ്റ്റിലായത്. മോഷ്ടിച്ച ബുള്ളറ്റിൽ ചുറ്റി നടന്ന പ്രതിയെ ശനിയാഴ്ച ഉച്ചയോടെ ആലുവയിൽ നിന്നാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. കാമുകിയിലൂടെയാണ് പ്രതിയെ കുടുക്കിയത്.
മേയ് 22-ന് വാഴക്കാല മൂലേപ്പാടം ലെയ്നിലെ വീട്ടിൽ നിന്നാണ് പ്രതി ബുള്ളറ്റ് മോഷ്ടിച്ചത്. മോഷണത്തിന് ദിവസങ്ങള്‍ മുന്നേ ബുള്ളറ്റ് നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. . മേയ് മാസത്തെ കടുത്ത ചൂടിൽനിന്ന് ആശ്വാസത്തിനായി മുൻവാതിൽ തുറന്നിട്ട് ഹാളിലായിരുന്നു വീട്ടുകാർ ഉറങ്ങിയിരുന്നത്.അത് മനസ്സിലാക്കിയ അജു വീട്ടിൽ കയറി താക്കോലെടുത്ത് ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ജോലി ചെയ്ത ബേക്കറിയിൽനിന്ന് 14,000 രൂപയും മോഷ്ടിച്ച് കടന്നു.ഉടമയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വാഴക്കാല ഭാഗത്തെ സി.സി. ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു.
അതേസമയം ഇടയ്ക്കിടെ കാമുകിയെ ഫോണിൽ അജു വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഇങ്ങനെ രാത്രി കാലങ്ങളിൽ വന്ന ഫോൺ നമ്പരുകൾ വഴിയാണ് പ്രതിയെ കുടുക്കിയത്.ഇതു മനസ്സിലാക്കിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കാമുകിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് ആലുവയിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി. ബുള്ളറ്റിൽ ആലുവയിലൂടെ വരുമ്പോൾ മഫ്തിയിലെത്തിയ പോലീസ് പിടികൂടുകയായിരുന്നു.
ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയായിരുന്നു മോഷണം പതിവാക്കിയിരുന്നത്.അഇയാളുടെ കൈയ്യില്‍ നിന്നും അഞ്ച് മൊബൈൽ ഫോണുകളും രണ്ട് സ്വർണ മോതിരവും പുതിയ ബ്രാൻഡഡ് വസ്ത്രങ്ങളും പോലീസ് കണ്ടെത്തി
Discussion about this post