കേന്ദ്രസർക്കാരിന് ബുദ്ധി ആലോചിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും മിടുക്കൻമാരായ 40 പേരെ വേണം. അതിന് ആദ്യമായി സർക്കാർ, സ്വകാര്യ മേഖലയിൽ നിന്ന് മിടുക്കരെ ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യും. സർക്കാരിന് വഴികാട്ടുന്നതിന് ഒന്നാം മോദി സർക്കാർ കൊണ്ടുവന്ന നിതി ആയോഗിലേക്കാണ് 40 മിടുക്കരെ ഉടൻ ജോലിക്കു വേണ്ടത്.
രാജ്യത്തെ മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം. ഒപ്പം സ്വകാര്യ കമ്പനികൾ, കൺസൽട്ടൻസികൾ, സംഘടനകൾ, രാജ്യാന്തര മൾട്ടിനാഷനൽ ഗ്രൂപ്പുകൾ എന്നിവയിലെ മിടുക്കർക്കും അപേക്ഷിക്കാമെന്നതാണു പ്രത്യേകത. ഇതിനായി വൻ ശമ്പളവും സർക്കാർ ഓഫർ ചെയ്യുന്നു. സംസ്ഥാന തലത്തിലും അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം.
സീനിയർ സ്പെഷലിസ്റ്റ് എന്നതാണ് ഏറ്റവും ശമ്പളം നൽകുന്ന തസ്തിക. കേന്ദ്ര സർക്കാരിലെ കേഡറിൽ ലെവൽ 13 ഗ്രേഡാണ് നൽകുന്നത്. കരാറടിസ്ഥാനത്തിലാണ് നിയമനം. 2.20 ലക്ഷമാണ് ഇൗ തസ്തികയിൽ ശമ്പളം. 16 ഒഴിവുകളുണ്ട്. പിജിയും നിലവിലുളള ജോലിയിൽ 10 വർഷത്തെ പ്രവൃത്തിപരിചയവും വേണം. 33നും 50നും ഇടയിൽ പ്രായം. മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തും നടപ്പാക്കിയും നി
കൃഷി, ഇക്കണോമിക്സ്, കാലാവസ്ഥ വ്യതിയാനം, ഡേറ്റാ അനലിസ്റ്റ് പ്ലാറ്റ് ഫോം, ഡേറ്റ മാനേജ്മെന്റ്– അവലോകനം, ഫിനാൻസ്, എൻജിനീയറിങ്, ഹെൽത്ത് മേഖലയിലെ ടെക്നോളജി, ഉന്നത വിദ്യാഭ്യാസം, ഇൻഫ്രാസ്ട്രക്ചർ കണക്ടിവിറ്റി, ചെറുകിട വ്യവസായം, നാഷനൽ ന്യൂട്രീഷ്യൻ മിഷൻ, പ്രോജ്കട് അപ്രൈസൽ, പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്, ഗ്രാമീണ വികസനം, വ്യാപാരവും വ്യവസായവും തുടങ്ങി ഓരോ മേഖലയിലും ബന്ധപ്പെട്ട വിഭ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവുമാണ് വേണ്ടത്.
Discussion about this post