കൊച്ചി : ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പങ്കുവച്ച ആ വലിയ സ്വപ്നം നടപ്പാക്കാവുന്നത് തന്നെയെന്ന് പ്രമുഖ സാമ്പത്തീക വിദഗ്ധന്‍ ഡോ. സുര്‍ജിത് എസ്. ഭല്ല.ബജറ്റ് അവതരണത്തിനിടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ 5ലക്ഷം കോടി അമേരിക്കന്‍ ഡോളറിലേക്ക് ഉയര്ത്തിയെടുക്കണം എന്ന സ്വപ്നം ധനമന്ത്രി പങ്കുവച്ചിരുന്നു. നിലവില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മൂന്ന് ലക്ഷം കോടി ഡോളറിന്റേതാണെന്നും അവര്‍ ലോക്സഭയില്‍ ബഡ്ജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രിയുടെ പ്രഖ്യാപനം വെറും സ്വപ്നം മാത്രമാണെന്ന് സംശയിച്ച സാമ്പത്തിക വിദഗ്ദ്ധര്‍ നിരവധിയാണ്, എന്നാല്‍ അത് അസാധ്യമായ സംഗതിയല്ലെന്ന് ഡോ. സുര്‍ജിത് എസ്. ഭല്ല കൊച്ചിയില്‍ പറഞ്ഞു.
നിര്‍മല സീതാരാമന്റെ ആശയം സ്വപ്നം മാത്രമായി അവശേഷിക്കും എന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ വാര്‍ഷിക വളര്‍ച്ച പത്ത് ശതമാനമാണെങ്കില്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് വിമര്‍ശകരുടെ വാദം. ഇത് അസാധ്യമാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇത് നേടിയെടുക്കാന്‍ അസാധ്യമായ കാര്യമല്ലെന്നാണ് ഡോ. സുര്‍ജിത് എസ്. ഭല്ല വിലയിരുത്തുന്നത്.അതിന് കാരണമായി അദ്ദഹം ചൂണ്ടിക്കാട്ടുന്ന കാര്യം ഇതാണ്.
‘ അമേരിക്കന്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ശ്രദ്ധിച്ചാല്‍ നില മെച്ചപ്പെടുത്തി രൂപ മുന്നേറുന്ന കാഴ്ചയാണുള്ളത്.ഇങ്ങനെ പോയാല്‍ ആഭ്യന്തരമൊത്ത ഉല്പാദനത്തിലെ വാര്‍ഷിക വളര്‍ച്ച 10 ശതമാനത്തില്‍ താഴെ എത്തിയാലും സ്വപ്നനേട്ടം കൈവരിക്കാന്‍ രാജ്യത്തിനാകും’-അദ്ദേഹം പറയുന്നു.
Discussion about this post