തിരുവനന്തപുരം: ആഗസ്റ്റ് ആദ്യവാരത്തോടെ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീകഷണ കേന്ദ്രം. മഴക്കുറവിന് കാരണം എൽ നിനോ പ്രതിഭാസമാണെന്ന് വിശദീകരിച്ച കാലാവസ്ഥ നിരീക്ഷണകേന്ദ്രം, കാലവർഷക്കാലത്ത് 96 ശതമാനം മഴ കിട്ടുമെന്ന് തന്നെയാണ് കണക്ക് കൂട്ടുന്നതെന്നും വിലയിരുത്തി.
സെപ്റ്റംബർ 30 വരെയാണ് കേരളത്തിൽ കാലവർഷം. കാലവർഷത്തിൽ ഇതുവരെ സംസ്ഥാനത്ത് 43 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post