തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാൻ നീക്കം നടത്തിയ ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ആഭ്യന്തരവകുപ്പാണ് ഇന്നലെ രാത്രിയോടെ നടപടി സ്വീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ജയിൽ മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇവർക്ക് സസ്‌പെൻഷൻ നൽകാനുള്ള തീരുമാനം.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ ശ്രമിക്കുന്നതായുള്ള വാർത്തകൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രതിരോധത്തിലായതോടെയായിരുന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് രക്ഷപ്പെടാനുള്ള സർക്കാർ നീക്കം. ടി.പി കേസ് പ്രതികൾ അനർഹർ ആണെന്നും ഇവരെ ഇളവ് നൽകേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത് ഗുരുതര കൃത്യവിലോപം ആണെന്നുമാണ് ഇപ്പോൾ സർക്കാർ പറയുന്നത്.
.കണ്ണൂർ ജയിൽ സൂപ്രണ്ടിൻറെ ചുമതലയുള്ള ജോയിൻറെ സൂപ്രണ്ട് കെഎസ് ശ്രീജിത്,അസിസ്റ്റൻറ് സൂപ്രണ്ട് ഗ്രേഡ് 1 ബിജി അരുൺ, അസിസ്ന്ററ് പ്രിസൻ ഓഫീസർ ഒവി രഘുനാഥ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മാനദണ്ഡം ലംഘിച്ച് ഇവർ തെറ്റായപട്ടിക തയ്യാറാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഉത്തരവിലെ പരാമർശം.c
Discussion about this post