സഖി കക്ഷികളുടെ മന്ത്രിമാരോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പ്രതിപക്ഷ നേതാവടക്കം പത്ത് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇവരിൽ നാല് പേർക്ക് മന്ത്രി സ്ഥാനങ്ങൾ നൽകും. ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്ന് മന്ത്രിമാരോടും ഒരു സ്വതന്ത്രനോടുമാണ് രാജി വയ്ക്കാൻ ആവശ്യപ്പെട്ടത്.
12 മന്ത്രിമാരുളള ഗോവയിൽ മുഖ്യമന്ത്രിയടക്കം എട്ട് പേരും ബി.ജെ.പിക്കാരാണ്. രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് സംസാരിച്ച ശേഷമേ സ്വീകരിക്കുവെന്ന് ഗോവ ഫോർവേഡ് പാർട്ടി പ്രതികരിച്ചു.
Discussion about this post