തെലങ്കാനയില്‍ ടിആര്‍എസ് നേതാവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊത്തഗുഡിം ജില്ലയിലെ പ്രാദേശിക നേതാവായ എന്‍ നാഗേശ്വര റാവു ആണ് കൊല്ലപ്പെട്ടത്. പോലീസിന് മാവോവാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയതില്‍ പ്രകോപിതരായാണ് കൊല നടത്തിയത് എന്നാണ് വിവരം.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രീനിവാസ റാവുവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഭദ്രാദ്രി യെരമ്പാടു പുട്ടപാടു റോഡില്‍വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപത്തുനിന്നും ബൈക്കും കണ്ടെടുത്തിട്ടുണ്ട്.
കുത്തൂര്‍ ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇദ്ദേഹത്തെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്.
Discussion about this post