ഇതാ ബോളിവുഡിൽ നിന്നൊരു സന്തോഷവാർത്ത. ഖാൻ ത്രയങ്ങൾ കേന്ദ്രസർക്കാരിന്റെ ജല സംരക്ഷണ യജ്ഞത്തിനായി ഒരുമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വകീരിച്ച് അമീർഖാനും,സൽമാൻഖാനും, ഷാരൂഖ് ഖാനും ജല സംരക്ഷണ യജ്ഞത്തിന്റെ പ്രചാരണത്തിനായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജലശക്തി അഭിയാൻ ജൽ സഞ്ചയ് പ്രമോഷന് വേണ്ടിയുളള വീഡിയോയ്ക്ക് വേണ്ടിയാണ് മൂവരും ഒരുമിക്കുന്നത്.
പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത് നടന്മാരെ നേരിൽ കണ്ട് സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. ജലശക്തി അഭിയാനിൽ അമിതാഭ് ബച്ചനും അമീർഖാനും ഭാഗമാണ്. സൂപ്പർ താരങ്ങൾ ഒരുമിക്കുന്നത് നന്നാവുമെന്ന ക്രിയേറ്റീവ് ടീമിന്റെ നിർദ്ദേശത്തെ തുടർന്നാണ് മോദിയുടെ ഇടപെടൽ. സൽമാനും ഷാരുഖും സമ്മതം അറിയിച്ചിട്ടുണ്ട്.
Discussion about this post