യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതില്‍ അന്വേഷണം. യൂണിവേഴ്സിറ്റി കോളജില്‍ തന്നെ പരീക്ഷ എഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തൂവെന്ന ആക്ഷേപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. പി.എസ്.എസിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.
കണ്ണൂര്‍ ആസ്ഥാനമായ കെ.എ.പി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതി പി.എസ്.എസി പുറത്തിറക്കിയ റാങ്ക് പട്ടികയാണിത്. ഒന്നാം റാങ്ക് ആര്. ശിവരഞ്ജിത്ത്, അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി. 28 ാം റാങ്ക് എ.എന്‍. നസീം, കേസിലെ രണ്ടാം പ്രതി. ഇവിടെയും തീരുന്നില്ല പൊലീസാകാന്‍ ഒരുങ്ങുന്ന യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐക്കാരുടെ നിര. പട്ടികയിലെ രണ്ടാം റാങ്കുകാരന് പി.പി. പ്രണവും, ക്രിമിനലുകളുടെ കൂട്ടമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ച എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.
രാഷ്ട്രീയ സ്വാധീനത്തിലാണ് ഇവര്‍ക്ക് യൂണിവേഴ്സിറ്റി കോളജില്‍ പരീക്ഷ എഴുതാന്‍ അവസരം കിട്ടിയതെന്നും കോപ്പിയടിച്ചാണ് പതിനായിരങ്ങള്‍ പങ്കെടുത്ത പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിതെന്നുമാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് പി.എസ്.സിയെ സമീപിച്ച് ഇവരുടെ ഹാള്ടിക്കറ്റുകളടക്കം പരിശോധിക്കാന്‍ രഹസ്യാന്വേഷണവിഭാഗം തീരുമാനിച്ചത്.
Discussion about this post