മധ്യപ്രദേശില്‍ 46 പോലീസ് നായകളേയും അവയുടെ മേല്‍നോട്ടക്കാരേയും സ്ഥലം മാറ്റിയ കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി. കമല്‍നാഥിന്റെ ട്രാന്‍സ്ഫര്‍ കച്ചവടത്തില്‍ നായകളെ പോലും വെറുതെ വിടുന്നില്ലെന്ന് ബിജെപി ആരോപിച്ചു. ഇതാദ്യമായാണ് ഇത്രയധികം പോലീസ് നായകളെ ഒന്നിച്ച് സ്ഥലം മാറ്റുന്നത്. . ട്രാന്‍സ്ഫര്‍ റാക്കറ്റ് എന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്.
കമല്‍നാഥിന്റെ ഭോപ്പാല്‍, സത്ന, ഹൊഷന്‍ഗാബാദ് എന്നിവിടങ്ങളിലുള്ള വസതികളിലെ നായകളും സ്ഥലം മാറ്റം നേടിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതികളിലുള്ള നായകളെ മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്രയും ട്രാന്‍സ്ഫറുകള്‍ നടത്തിയതെന്നാണ് മധ്യപ്രദേശ് പോലീസ് വിശദീകരിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനുള്ള അമ്പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ചില ഉദ്യോഗസ്ഥരെ മൂന്നും നാലും തവണ ആറ് മാസത്തിനുള്ളില്‍ സ്ഥലം മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ പോസ്റ്റുകള്‍ വില്‍ക്കുന്ന ഒരു റാക്കറ്റാണ് ഇതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
Discussion about this post