അനന്ത്നാഗ്: ജമ്മു കശ്മീരില അനന്ത്നാഗിൽ നാഷണൽ കോൺഫറൻസ് നേതാവിന്റെ സുരക്ഷാ ജീവനക്കാരനെ ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. നാഷണൽ കോൺഫറൻസ് നേതാവ് സയീദ് തഹ്വീർ അഹമ്മദിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ റിയാസ് അഹമ്മദിനെയാണ് ഭീകരർ വധിച്ചത്. സയീദ് തഹ്വീർ അഹമ്മദിന്റെ സുരക്ഷാ ചുമതലയിൽ വർഷങ്ങളായി സേവനം നടത്തി വരികയായിരുന്നു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ റിയാസ്.
കർത്തവ്യ നിർവ്വഹണത്തിനിടെ വീരമൃത്യു വരിച്ച റിയാസ് അഹമ്മദിന് ജമ്മു കശ്മീർ പൊലീസ് ആദരാഞ്ജലികളർപ്പിച്ചു
സംഭവത്തിൽ പ്രതികളായ മൂന്ന് ഭീകരരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും പ്രതികൾക്ക് ഉടൻ ഉചിതമായ മറുപടി നൽകുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള അപലപിച്ചു.
Discussion about this post