ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലാദ്യമായി സുപ്രധാന ബഹിരാകാശദൗത്യത്തിന്റെ മുന്‍നിരയില്‍ രണ്ടു വനിതകള്‍.ചന്ദ്രയാന്‍-രണ്ടിന്റെ പ്രോജക്ട് ഡയറക്ടര്‍ തമിഴ്നാട്ടുകാരിയായ വനിതാ മുത്തയ്യയും മിഷന്‍ ഡയറക്ടര്‍ ഉത്തര്‍പ്രദേശുകാരിയായ ഋതു കരിഥാലുമാണിവര്‍. .
ബഹിരാകാശത്തുനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയാണ് പ്രോജക്ട് ഡയറക്ടര്‍ വനിതാ മുത്തയ്യ. നേരത്തേ ചന്ദ്രയാന്‍-ഒന്നില്‍ നിന്നുളള വിവരങ്ങള്‍ വിശകലനം ചെയ്തിരുന്നതും വനിതയായിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ ദൗത്യങ്ങളില്‍ പലതിലും പ്രവര്‍ത്തിച്ച പരിചയമാണ് ഋതു കൃതാലിന്റെ മുതല്‍ക്കൂട്ട്. ചന്ദ്രയാന്‍-രണ്ടിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമാണ് അവര്‍ക്ക് പ്രധാനമായുള്ളത്.
ഇന്ത്യയുടെ ചൊവ്വദൗത്യത്തില്‍ ഡെപ്യൂട്ടി ഓപ്പറേഷന്‍സ് ഡയറക്ടറായിരുന്നു ഋതു.
ഏറെ വെല്ലുവിളികളോടെയാണ് ചാന്ദ്രദൗത്യത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വനിതാ മുത്തയ്യ പറഞ്ഞു. യു.ആര്‍.റാവു ബഹിരാകാശകേന്ദ്രത്തിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ആന്‍ഡ് ടെലി കമാന്‍ഡ് ഡിവിഷന്‍സിനെ നയിക്കുന്നത് വനിതയാണ്.
അതേസമയം ചന്ദ്രയാന്‍-രണ്ടിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം ശാസ്ത്രജ്ഞരില്‍ 30 ശതമാനം വനിതകളാണ് എന്നതും ശ്രദ്ധയമായ കാര്യമാണ്
Discussion about this post